
തമിഴ്നാട് തക്കലക്ക് സമീപമുളള വേളിമലയിലെ സുഹൃത്ത് എഡ്വിന്റേയും അഡ്വ. സുധീപിന്റേയും ഫാം ഹൌസിലെ കറിവേപ്പില്‍ നിന്നും കണ്ടെത്തിയതാണ് ഇൌ ജീവിയെ. നിറം മാറുന്ന ഒാന്തിനേയും കരിയില ശലഭത്തേയുമൊക്കെ കണ്ടിരിക്കാം. എന്നാല്‍ ഇലയുടെ രൂപഭാവങ്ങളോടെ വേഷപ്പകര്‍ച്ച ഉള്‍ക്കൊളളുന്ന ഇൌ ജീവിയെ അധികമാരും കണ്ടിരിക്കാനിടയില്ല. ഇലയേയും ജീവിയേയും തിരിച്ചറിയിയാന്‍ കഴിയാത്ത വിധത്തില്‍
ഇൌ
സാധുവിന് പ്രകൃതി വേഷപ്പകര്‍ച്ച നല്‍കിയിരിക്കുന്നു. ലീഫ് ഇന്‍സെക്ട്സ് എന്ന് ആംഗലേയത്തില്‍ അറിയപ്പെടുന്ന ഇവ ഫില്ലിഡെ എന്ന വര്‍ഗ്ഗത്തില്‍പ്പെടുന്നു. തെക്കനേഷ്യക്ക് പുറമെ ആസ്ട്രേലിയയിലും ഇവയെ കാണാറുണ്ടത്രെ. ഇല ഭക്ഷിച്ച് ജീവിക്കുന്ന ഇവ നിരുപദ്രവകാരിയാണ്. വളരെ സാവധാനം സഞ്ചരിക്കുന്ന ഇവയുടെ ശരീരത്തില്‍ ഇലക്ക് സദൃശ്യമായ വരകള്‍ പോലുമുണ്ട്. ഏത് വൃക്ഷങ്ങളുടെ ഇലയില്‍ വസിക്കുന്നുവോ അതിനനുസിരിച്ച് പച്ച നിറത്തിനും വരകള്‍ക്കും വ്യത്യസ്തത വരുത്താന്‍ ഇവയ്ക്കാകും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ