ഷാർജ പുസ്‌തകോത്സവത്തോടു അനുബന്ധിച്ചു സുഹൃത്തുക്കൾ ചേർന്ന് പുറത്തിറക്കിയ ബുക്കിഷിൽ പ്രസിദ്ധീകരിച്ച മിനിക്കഥ
അവൻ ഓഫിസിൽ നിന്ന് വന്നയുടനെ തിരക്കിട്ട് പോയത് അകത്തെ മുറിയിൽ മറന്നു വച്ച മൊബൈൽ എടുക്കാനായിരുന്നു. അവൾ ചായയുമായി വന്നപ്പോൾ അവൻ വാട്ട്സ് ആപ്പിൽ നോക്കി പുഞ്ചിരിക്കുന്നതും കണ്ണുകൾ തിളങ്ങുന്നതും മെസ്സേജുകൾ ഡിലീറ്റുചെയ്യുന്നതുമൊക്കെ അവൾ ഒളികണ്ണിട്ടു നോക്കി.
"ചിലന്തികൾ സ്വന്തം വലയിൽ കുടുങ്ങാത്തത് എന്താണെന്ന് അറിയാമോ " ? ആനിമൽ പ്ലാനറ്റ് ചാനലിൽ നിന്ന് തലയെടുക്കാതെ അവൾ ചോദിച്ചു . “ ആ ...എനിക്കറിയില്ല “ അവൻ പറഞ്ഞൊഴിയാൻ നോക്കി . .
“എന്നാൽ ഞാൻ പറയാം . വലയുടെ എല്ലാ ഭാഗത്തും പശയില്ല.! അതുള്ള ഭാഗം അവയ്ക്കറിയാം. കാലിലെ നേർത്ത രോമങ്ങൾ ഉപയോഗിച്ചു വളരെ സൂക്ഷിച്ചാണ് ഓരോ കാൽവയ്പും. കാലിൽ പശ പറ്റിയാൽ അപ്പപ്പോൾ ശ്രദ്ധാപൂർവം നീക്കം ചെയ്യും. പിന്നെയും കുടുങ്ങിയാൽ ആ വല തന്നെ അവ തിന്നും “ അവൾ ചിരിച്ചു .“കറുത്ത വിധവകൾ എന്നൊരു ഇനം ഉണ്ട്. ആ പെൺചിലന്തികൾ ഇണ ചേർന്ന ശേഷം ആണിനെ കൊന്നു തിന്നും ..”.അവൾ വീണ്ടും ചിരിച്ചു .
ഒഴിഞ്ഞ ചായകപ്പ് താഴെ വെക്കുമ്പോഴേക്കും അവന് തലകറങ്ങി .
രാവിലെ പോലീസ് അവനെ കാണുമ്പോൾ വായിൽ നിന്ന് നുരയും പതയും വന്നിരുന്നു. വായിൽ തിരുകി കയറ്റിവച്ചിരുന്ന മൊബൈലിൽ നിന്ന് വാട്ട്സ് ആപ് മെസ്സേജുകളുടെ ബീപ്പ് ശബ്ദങ്ങൾ


അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ