സിറാജ് പത്രത്തിന്റെ എഡിറ്റോറിയൽ പേജിൽ വന്ന എന്റെ ലേഖനം ( എഴുതാൻ പ്രേരിപ്പിച്ച സിറാജിലെ കെ.എം അബ്ബാസിന് നന്ദി)
------------------
------------------
ഇന്ത്യൻ സാമ്പത്തിക മേഖലയിൽ അടുത്തിടെ ഉണ്ടായ വിപ്ലവകരമായ ഒരു തീരുമാനമാണ് 500 , 1000 രൂപയുടെ പിൻവലിക്കൽ പ്രഖ്യാപനം . ഒറ്റ രാത്രി കൊണ്ട് കടലാസ്സിന്റെ വിലപോലും ഇല്ലാതായത് 2320 കോടി നോട്ടുകളാണ് . ഇതിൽ 1650 കോടി 500 രൂപാ നോട്ടുകളും 670 കോടി 1000 രൂപാ നോട്ടുകളുമുണ്ട് . ഇന്ത്യയിലെ മൊത്തം പണത്തിന്റെ 84 ശതമാനവും ഈ നോട്ടുകളായിരുന്നു . അതായത് വെറും 16 ശതമാനം മൂല്യമുള്ള നോട്ടുകൾ മാത്രമേ ഇപ്പോൾ രാജ്യത്തു നിലവിലുള്ളു . മറ്റൊരു വിധത്തിൽ പറഞ്ഞാൽ ഏതാണ്ട് 17 ലക്ഷം കോടി രൂപയാണ് ഇങ്ങനെ തുടച്ചു നീക്കിയത് . ഇതിൽ ഒൻപതു ശതമാനം കള്ളനോട്ടാണെന്നു റിസർവ് ബാങ്ക് തന്നെ സമ്മതിക്കുന്നു . എന്നാൽ 30 ശതമാനത്തോളം കള്ളനോട്ട് ഉണ്ടെന്നാണ് അനൗദ്യോഗിക കണക്കുകൾ . ഇങ്ങനെ വന്നാൽ ഏകദേശം അഞ്ചു ലക്ഷം കോടി രൂപയുടെ കള്ളനോട്ടുകൾ ഈ ശുചീകരണത്തിലൂടെ പുറത്താകും . 1978 -ലാണ് ഇന്ത്യയിൽ ഇതുപോലെ നോട്ടുകൾ പിൻവലിച്ചത് .1000 ,5000 ,10000 രൂപയുടെ നോട്ടുകളായിരുന്നു അന്ന് പിൻവലിച്ചത് . വ്യത്യാസം ഒന്നു മാത്രം . അന്ന് ഈ നോട്ടുകൾ സാധാരണക്കാർക്ക് അപ്രാപ്യമായിരുന്നു .
എന്നാൽ പെട്ടെന്നുള്ള തീരുമാനം കൊണ്ട് സാമാന്യ ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഊഹിക്കാവുന്നതേയുള്ളൂ . ഇത് മാറിവരാൻ നിരവധി ദിവസങ്ങൾ എടുക്കും, ബിസിനസ്സ് രംഗത്തും തിരിച്ചിടികൾ ഉണ്ടാകും . ക്രെഡിറ്റ് കാർഡും എ .ടി .എം കാർഡുകളും ഇല്ലാത്ത കോടിക്കണക്കിന് സാധാരണക്കാരായ ഇന്ത്യക്കാർ അവശ്യ വസ്തുക്കൾ വാങ്ങാൻ പോലും പാടുപെടും . എന്നാൽ രാജ്യത്തെ കാർന്നു തിന്നുന്ന ഒരു ദോഷത്തെ അകറ്റാനുള്ള പ്രയാസങ്ങളായേ ഇതിനെ കാണാനാകൂ ..
കള്ളപ്പണവും കള്ളനോട്ടും ഇവിടെ രണ്ടായി കാണണം. പാക്കിസ്ഥാനിൽ നിന്ന് കണ്ടയ്‌നറുകളിൽ എത്തുന്ന കള്ളനോട്ടും ഇന്ത്യക്കകത്തു നിർമ്മിക്കുന്നതുമൊക്കെയായി രാജ്യത്തിന്റെ സമ്പത്ത് വ്യവസ്ഥ തന്നെയാണ് തകർന്നുകൊണ്ടിരുന്നത്. കുറെയൊക്കെ ഇത്തരം കള്ളനോട്ടുകളെ നിയന്ത്രിക്കാൻ ഈ നടപടിക്കു കഴിയും . പുതിയ നോട്ടുകളുടെ വ്യാജ പതിപ്പുകൾ ഉണ്ടായിക്കൂടെന്നില്ല . അതിനുള്ള ജാഗ്രതയും ഇതോടൊപ്പം ഉണ്ടാവണം.
കൈക്കൂലി, ആയുധ ഇടപാട്, ഭൂമി ഇടപാട്, ഭീകര പ്രവർത്തനം, ചലച്ചിത്ര നിർമ്മാണം, സ്വർണ്ണ വ്യാപാരം തുടങ്ങിയവയ്‌ക്കായി വൻതോതിൽ കള്ളപ്പണം ഉപയോഗിക്കുന്നുണ്ട് . അനധികൃത മാർഗ്ഗത്തിലൂടെ പണം സമ്പാദിച്ചു ഇത്തരം ഇടപാടുകൾ നടത്തുന്നവരെയും ഒരു പരിധി വരെ നിയന്ത്രിക്കാൻ ഈ നീക്കത്തിന് കഴിയും .

പ്രവാസികളുടെ പണം നഷ്ടപ്പെടുമോ ?
______________________________
______________________________
ഗൾഫിലും മറ്റു വിദേശ രാജ്യങ്ങളിലുമുള്ള പ്രവാസികളുടെ പക്കൽ പിൻവലിച്ച 500 , 1000 രൂപ നോട്ടുകൾ ഉണ്ടെങ്കിൽ അത് ആ രാജ്യങ്ങളിലെ പണമിടപാട് സ്ഥാപങ്ങളിലൂടെ മാറിഎടുക്കാൻ ആവില്ല . ഇന്നലെ രാത്രി തന്നെ ഈ പണം സ്വീകരിക്കുന്നത് മണി എക്സ് ചേഞ്ചുകൾ നിർത്തിവെച്ചിരുന്നു.
കൈയിലുള്ള പണം നാട്ടിൽ എത്തുമ്പോൾ ( ഡിസംബർ 31 ന് മുൻപ് ) എൻ.ആർ .ഒ അക്കൗണ്ടിൽ നിക്ഷേപിക്കാനാണ് അധികൃതർ ഇത് സംബന്ധിച്ചു നൽകിയ വിശദീകരണം. ഉടനെ നാട്ടിൽ പോകാത്തവർക്ക് മറ്റുള്ളവരുടെ സഹായത്തോടെ ഇതു ചെയ്യാം. ഇതിനായി തിരിച്ചറിയൽ രേഖകളും അവരെ അധികാരപ്പെടുത്തിക്കൊണ്ടുള്ള സർട്ടിഫിക്കറ്റും സമർപ്പിക്കണം .25,000 രൂപയിൽ കൂടുതൽ വിദേശ ഇന്ത്യക്കാർ സൂക്ഷിക്കാൻ പാടില്ല എന്ന നിയമം ഇപ്പോൾ തന്നെയുണ്ട്. അടുത്ത മൂന്നുദിവസത്തേക്കു യാത്ര ചെയ്യന്നവർക്കു വിമാനത്താവളത്തിൽ നിന്നും 5000 രൂപാവരെ മാറിയെടുക്കാൻ സൗകര്യം ഉണ്ടാകും. ഇതിനൊന്നും കഴിയാതെ പണം കൈയ്യിൽ ബാക്കി ഉള്ളവർക്ക് അടുത്ത വർഷം മാർച്ച് 31- നകം റിസർവ് ബാങ്കിന്റെ അംഗീകൃത കേന്ദ്രങ്ങളിൽ നിന്ന് മാറിയെടുക്കാം . ഇതിനും ആവശ്യമായ രേഖകൾ സമർപ്പിക്കേണ്ടി വരും .

തിരക്കുപിടിച്ച തീരുമാനം ?
____________________
____________________
ഇത്ര തിരക്ക് പിടിച്ചു ജനങ്ങളെ വലയ്ക്കുന്ന ഇത്തരം ഒരു തീരുമാനം വേണ്ടായിരുന്നുവെന്നുള്ള പരാതി പരക്കെ ഉണ്ട് . പരസ്യ പ്രഖ്യാപനം നടത്തി പെരുമ്പറ കൊട്ടി കള്ളനെ പിടിക്കാനാവില്ല എന്നത് പോലെ തന്നെ ചിലകാര്യങ്ങളിൽ അപ്രതീക്ഷിതമായ “സർജിക്കൽ സ്ട്രൈക്ക്” ആവശ്യമായി വരുന്നു .
ഒരു സുപ്രഭാതത്തിൽ തുഗ്ലക്കിൻ്റെ ഭരണ പരിഷ്ക്കാരം പോലെ നടത്തിയ പ്രഖ്യാപനം അല്ല ഇതെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നത് . ആറു മാസം മുൻപ് തന്നെ 2000 രൂപയുടെ നോട്ടുകൾ തയ്യാറാക്കാൻ രഹസ്യമായി നിർദ്ദേശം ഉണ്ടായി . മൂന്ന് മാസം മുൻപ് അതിൻ്റെ അച്ചടി തുടങ്ങി .
കള്ളനോട്ടുകൾ ധാരാളം ഉണ്ടെന്നും അതിനാൽ 500, 1000 നോട്ടുകൾക്ക് പകരം 100 രൂപയുടെ നോട്ടുകൾ പരമാവധി വിതരണം ചെയ്യണമെന്നും റിസർവ് ബാങ്ക് ആവർത്തിച്ചു ബാങ്കുകളെ ഓർമ്മിപ്പിച്ചു . 100 രൂപ വിതരണം ചെയ്യുന്ന പുതിയ എ .ടി .എം കൗണ്ടറുകൾക്കു രണ്ട് ലക്ഷം രൂപാ വരെ സൗജന്യം നൽകാം എന്ന് റിസർവ് ബാങ്ക് വാഗ്‌ദാനം ചെയ്തപ്പോഴും ഇതിന്റെ പിന്നിലെ രഹസ്യം മണത്തറിയാൻ ആർക്കും കഴിഞ്ഞില്ല എന്നതാണ് സത്യം .

കുറഞ്ഞത് 2300 കോടി ഇത്തരം നോട്ടുകൾ അച്ചടിക്കണം . പകുതിയിലേറെ അച്ചടിച്ചു കഴിഞ്ഞു . പുതിയ സുരക്ഷാ മാർക്കുകൾ , ബ്രെയ്‌ലി ലിപി ഇവയൊക്കെ ചേർത്താണ് പുതിയ നോട്ടുകൾ അച്ചടിക്കുന്നത്. എവിടെ ഒളിച്ചു വെച്ചാലും കണ്ടെത്താവുന്ന ഇലക്ട്രോണിക്ക് ചിപ്പുകൾ ഉൾപ്പെടുത്തിയുള്ള നോട്ടുകളാണ് അടിക്കുന്നതെന്ന വാർത്ത തെറ്റാണെന്ന് റിസർവ് ബാങ്ക് വിശദീകരിച്ചി ട്ടുണ്ട് . സാങ്കേതികമായി സാധ്യമാണെങ്കിലും ഇത്തരം ഒരു നോട്ട് അടിക്കാൻ 50 രൂപയിലേറെ ചെലവ് വരും .വൻ സാമ്പത്തിക ബാധ്യത വരുന്ന ഏർപ്പാടാണിത് . ഇപ്പോൾ തന്നെ സാധാരണ നിലയിൽ അച്ചടിക്കാൻ കോടിക്കണക്കിന് രൂപ വേണ്ടി വരും . വിവരാവകാശ രേഖകൾ അനുസരിച്ചു മുൻപ് 500 രൂപയുടെ ഒരു നോട്ട് അടിക്കാൻ രണ്ട് രൂപ അമ്പതു പൈസയും 1000 രൂപയുടെ ഒരു നോട്ട് അടിക്കാൻ 3.17 രൂപയും ചെലവ് വന്നിരുന്നു . പുതിയ കണക്കനുസരിച്ചു ഇത് കൂടിയേക്കാം . 500 , 2000 രൂപയുടെ കറൻസി നോട്ടുകൾക്കു പുറമെ 1000 രൂപയുടെ നോട്ടുകളും അച്ചടിക്കുന്നുണ്ട് . അതായത് ഏകദേശം 12,000 കോടി രൂപാ ഇതിനായി ചെലവാകും എന്നാണ് ഏകദേശ കണക്ക്. ഇന്ത്യയെ പോലെ ഒരു രാജ്യത്തിന് ഈ തുക വളരെ വലുതാണ് .
പേപ്പർ കറൻസിയുടെ കാലം പതിയെ കഴിയുകയാണ് . പകരം പ്ലാസ്റ്റിക് കാർഡുകൾ സ്ഥാനം പിടിക്കുന്നു ഇതിനകം തന്നെ 35 കോടിയോളം ഇന്ത്യക്കാർ ഡെബിറ്റ് കാർഡുകൾ ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്ക് . മൂന്ന് വർഷത്തിനുള്ളിൽ ഇത് 50 - 55 കോടിയാകും ..അതായത് ഇപ്പോൾ തന്നെ മൂന്ന് ഇന്ത്യക്കാരിൽ ഒരാൾക്ക് കാർഡുണ്ട് !. എല്ലാ ഇടപാടുകളും ഇ -ട്രാൻസ്ഫറുകൾ ആകുന്ന ഒരു കാലമാണ് ഇനി വരുന്നത് . ആധാർ കാർഡും, പാൻ കാർഡും സജീവമായതോടെ എല്ലാ ഇടപാടുകളും സുതാര്യമാകുന്ന ഒരു ഇന്ത്യൻ
സമ്പത് വ്യവസ്ഥയാണ് ഇന്ത്യ ലക്ഷ്യമിടുന്നത് . നമ്മുടെ ആദായ നികുതി വകുപ്പ് നികുതി വെട്ടിപ്പിനുള്ള പഴുതുകൾ ഓരോന്നായി അടച്ചുകൊണ്ടിരിക്കുന്നു.
കള്ളപ്പണക്കാർ നോട്ടുകെട്ടുകൾ വീട്ടിലല്ല സൂക്ഷിക്കുന്നതെന്നും വസ്തുവായും സ്വർണ്ണമായും വിദേശരാജ്യങ്ങളിലുമൊക്കെയാണ് ഇവ ഉണ്ടാവുകയെന്നും ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞത് ഏറെക്കുറെ ശരിയാണ്. ആ മേഖലയിലേക്കും ഇനി ശക്തമായാ ഇടപെടലുകൾ ഉണ്ടാകേണ്ടിയിരിക്കുന്നു. എന്നാൽ ഇപ്പോൾ ഉണ്ടായ ഈ നീക്കത്തെ വിലകുറച്ചു കാണാനാവില്ല . കള്ളപ്പ ണത്തെയും കള്ള നോട്ടിനെയും നേരിടാനുള്ള ഒരു ഇച്ഛാശക്തി ഇവിടെ കാണുന്നുണ്ട് . അത് അഭിനന്ദനീയമാണ്.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ