ഇറാഖിലെ ,യമനിലെ , ഇപ്പോൾ നേപ്പാലെ ദുരന്ത മുഖത്ത് നിന്ന് മലയാളികൾ ഉൾപ്പെടെ ഇന്ത്യക്കാരെ രക്ഷിക്കാൻ ഇന്ത്യൻ സർക്കാർ നടത്തിയ ( നടത്തുന്ന ) ശ്രമങ്ങൾ അഭിനന്ദനീയമാണ്. മലയാളികളുടെ കാര്യത്തിൽ കേരള സർക്കാരും തങ്ങളാൽ കഴിയുന്നത് ചെയ്തു. എന്നാൽ രക്ഷപെട്ട് തിരിച്ചെത്തുന്ന മലയാളികൾ അധികൃതരെ കുറ്റപ്പെടുത്തി ടി .വി ചാനലുകൾക്ക് കൊടുക്കുന്ന ചില പ്രസ്താവനകൾ കാണുമ്പോൾ "നന്ദി" , Gratitude , കൃതജ്ഞത എന്നീ വാക്കുകൾ നമുക്ക് അറിയില്ല തോന്നുന്നു. ചിലർക്ക് നാട്ടിലേക്ക് നേരിട്ട് ഫ്ലൈറ്റ് ടിക്കറ്റ് നൽകിയില്ല എന്ന് പരാതി, പരിമിതമായ സൗകര്യമുള്ള എംബസികൾ "സഹായിച്ചില്ല" എന്ന് മറ്റു ചിലർ, സാമ്പത്തിക സഹായം ലഭിച്ചില്ല , നല്ല ഭക്ഷണം ലഭിച്ചില്ല ....ഇ ങ്ങനെ പരാതികൾ നീളുന്നു !!! നമ്മുടെ ഉദ്യോഗസ്ഥരും, സൈനീകരും ദുരന്ത ഭൂമിയിൽ നിന്ന് പലപ്പോഴും ജീവൻ പണയം വെച്ചും നിരവധി കഷ്ടപ്പാടുകൾ സഹിച്ചും ആണ് ഇവരെ നാട്ടിൽ എത്തിക്കുന്നത്.
യുദ്ധം, പ്രകൃതി ദുരന്തങ്ങൾ എന്നിവ പലപ്പോഴും പ്രവചനങ്ങൾക്ക് അതീതമാണ്.അത്തരം സാഹചര്യത്തിൽ സഹായിക്കാൻ എത്തിവരോട് നന്ദി പറഞ്ഞില്ലെങ്കിലും നിന്ദിക്കരുത്. സർക്കാർ ഇവരോട് എന്തോ തെറ്റ് ചെയ്തു എന്ന ഭാവമാണ് പലർക്കും.
കുവൈറ്റ് - ഇറാഖ് യുദ്ധകാലത്ത് കുവൈറ്റിൽ നിന്ന് ഇറാഖിലൂടെ... ജോർദാനിലൂടെ രക്ഷപെട്ട് മുബൈയിൽ എത്തി "അഭയാർഥി ട്രെയിനിൽ" നാട്ടിൽ എത്തിയ നിരവധി പേരിൽ ഈയുള്ളവനും കുടുംബവും ഉണ്ടായിരുന്നു.അതും മൂന്ന് മാസം പ്രായമുണ്ടായിരുന്ന ഒരു കൈ കുഞ്ഞിനോട് ഒപ്പം . അന്ന് സഹായിച്ച ഓരോരുത്തരെയും ഇന്നും നന്ദി പൂർവ്വം ഓർക്കുന്നു. മുബൈയിൽ എത്തിയപ്പോൾ വിമാനത്താവളത്തിൽ ലഘു ഭക്ഷണവും ശീതള പാനീയവും ആയി നിരവധി സന്നദ്ധ സംഘടനകൾ... ഒരു ക്രിസ്ത്യൻ പള്ളിയിലായിരുന്നു ഞങ്ങൾക്ക് താൽകാലിക താവളം ഒരുക്കിയിരുന്നത്. കേരളത്തിലേക്ക് ട്രെയിൻ യാത്ര പുറപ്പെടും മുൻപ് ഒരു ഇസ്ലാമിക സംഘടന യാത്രയിൽ കഴിക്കാനുള്ള ഭക്ഷണ പൊതി സ്നേഹപൂർവ്വം നൽകിയത് ഇപ്പോഴും നന്ദിയോട് ഓർക്കുന്നു ...ആ സ്നേഹ പൊതിയുടെ രുചി പിന്നെ ഒരു പൊതിക്കും ലഭിച്ചിട്ടില്ല .

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ