ദൈവം ആദാമിന്റെ വാരിയെല്ല് കവർന്നതാണോ ?
ഉടയോനു എന്തും എപ്പോഴും എടുക്കാമെന്ന് വിശ്വാസി .
ചോദിക്കാതെ എടുക്കുന്നത് കവർച്ച എന്ന് അവിശ്വാസി .
ചില സംശയങ്ങൾ അപ്പോഴും ബാക്കി ...
ആദവും ഹവ്വയും ആപ്പിൾ മോഷ്ടിച്ചതോ ?
കയീൻ ഹാബേലിന്റെ ജീവൻ കവർന്നതോ ?
പ്രൊമിത്യൂസ് അഗ്നി മോഷ്ടിച്ച് നൽകി -
ഇരുട്ടിലായ മനുഷ്യന്റെ മനം കവർന്നതോ ?
കൃഷ്ണൻ വെണ്ണയും വസ്ത്രവും കട്ട്
ഗോപികമാരുടെ മനം കവർന്നതോ ?
മകൻ മരിച്ചെന്നു ധർമ്മപുത്രർ ദ്രോണരോട് നുണ
പറഞ്ഞപ്പോൾ കവർന്നത് ഗുരുവിന്റെ ജീവൻ.
അസുരന്മാർ അമൃത് കവർന്നു
വിഷ്ണു അത് വീണ്ടും കവർന്നു.
കവർച്ചകൾ തെറ്റെന്ന് നീതി ബോധം.
അപ്പോൾ തെറ്റേത് ...ശരിയേത് ?
കവർച്ചകൾക്ക് അപ്പുറവും ഉള്ള
ഒരു നീതി ബോധം ? അത് എന്താണ് ?















