മരക്കുരിശുമായി വയനാട് ചുരം കയറുന്ന വിശ്വാസികള്‍
ഇൌ കാഴ്ചയില്‍ ഉണ്ടായ ഒരു സംശയം പങ്കിടുകയാണിവിടെ. ക്രിസ്തുമതത്തിന്റെ
അടിസ്ഥാന തത്വം പാപബോധവും സ്വയം പീഢനവും എന്നും ദുഖിതരായി കഴിയുന്ന
അവസ്ഥയുമാണോ? സഭകളിലും വിശ്വാസികളിലും അങ്ങനെയൊരു ചിന്താഗതി
ഉയര്‍ന്നുവരുന്നതായി തോന്നുന്നു. ക്രിസ്തുവിന്റെ ജനനത്തെപ്പറ്റി പറയുന്നത് 'സര്‍വ്വജനങ്ങള്‍ക്കും ഉണ്ടാകാനുളള മഹാസന്തോഷം...' എന്നാണ്. ബൈബിള്‍ സ്നേഹത്തിന്റേയും സന്തോഷത്തിന്റേയും വറ്റാത്ത ഉറവയാണ്. അത് ബൈബിളില്‍ ഉടനീളം കാണാം. എന്നാല്‍ മതമേധാവികളും പണ്ഡിതരും പാപബോധം അനുയായികളില്‍ അടിച്ചേല്‍പ്പിച്ച് പീഢിതരും ദുഖിതരുമാക്കിമാറ്റുന്നു. ദിവസം തോറുമോ ആഴ്ചതോറുമോ അവര്‍ കുമ്പസരിക്കുന്നു. ക്രിസ്തുവിന്റ കുരിശുമരണത്തെ ഉയര്‍ത്തികാട്ടി പീഢിതരുടെ സഭയായി മാറ്റാന്‍ മത മേധാവികള്‍ ബോധപൂര്‍വ്വം ശ്രമിക്കുന്നു. മറ്റുളളവരില്‍ നിന്ന് അകലാനും സഹജീവികളെ വെറുക്കാനുമുളള മാനസികനിലയിലേക്ക് കുറെപേരെങ്കിലും എത്തിച്ചേരുന്നു. ക്രിസോസ്റ്റം തിരുമേനിയെ പോലെ ചിലര്‍ അതിനെ മറികടക്കാന്‍ ശ്രമിക്കുമ്പോഴും ബഹുഭൂരിപക്ഷം സഭയിലേയും ബിഷപ്പുമാരും പുരോഹിതരും പീഢാനുഭവങ്ങളുടെ ദൈവശാസ്ത്രമാണ് പഠിപ്പിക്കുന്നത്.
കുരിശില്‍ സ്വയം തറയ്ക്കുകയും കുരിശിന്റെ വഴിയും സ്വയം പീഢനം അനുഭവിക്കാനുളള മറ്റനേകം മാര്‍ഗ്ഗങ്ങളും ഇതിനുദാഹരണം. 'മഹാസന്തോഷം' എന്ന ക്രിസ്തുമതത്തിന്റെ അടിസ്ഥാന തത്വത്തിന് പകരം 'മഹാദുഖം' എന്ന അവസ്ഥ വിശ്വാസികളിലേക്ക് പടര്‍ത്തി അവരെ മാനസികമായി വികലരാക്കുകയാണ് സഭാനേതൃത്വങ്ങള്‍ ചെയ്യുന്നത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ