Pages

2015 ഒക്‌ടോബർ 20, ചൊവ്വാഴ്ച

കഥ

ശംഖുവരയ


 അടുത്തിടെയായി പാമ്പിനെ സ്വപ്നം കാണുന്നുഅതും മൂർഖനെയും അണലിയെയും  അല്ലനല്ല കറുപ്പി വെള്ളിമോതിര  വളയങ്ങ ഉള്ള ശംഖുവരയനെ.   വെള്ളിക്കെട്ട, വളവളപ്പ, കാട്ടുവിരിയ, എട്ടടിവീര, മോതിരവളയ, കെട്ടുവളയ, കരിവേലഎന്നീ പല പേരുകളിലാകും നിങ്ങ ഇതിനെ അറിയുക . വീര്യം കൂടിയ വിഷമുള്ളവയി  രണ്ടാം സ്ഥാനം.
വീട്ടിലെ പണിക്കാരനായ   ശശി, 60 വയസ്സ്, തോട്ടിൽ മരിച്ചു കിടക്കുകയായിരുന്നു . അയാൾ  മരിച്ചിട്ട് 7 നാൾ കഴിഞ്ഞാണ് ഞാൻ പാമ്പിനെ സ്വപ്നം കണ്ട് തുടങ്ങിയത്.  അന്നാണല്ലോ ഞാൻ അവധിക്ക് നാട്ടിൽ എത്തിയത്.  കൂലി പണിക്കാരനായ ശശിയെ അറിയപ്പെടുന്നത് ശംഖുവരയൻ ശശി എന്നാണ്. ഈ പേര് അയാൾക്ക് വർഷങ്ങൾക്ക് മുൻപ് ലഭിച്ചതാണ് . തോടിനോട് ചേർന്ന  പറമ്പിലെ കാട് വൃത്തിയാക്കുന്നതിനിടക്ക്  ശശിയെ ശംഖുവരയൻ കടിച്ചു. ശശി വിട്ടില്ല . പാമ്പിനെ പിടിച്ച്  തിരിച്ചു കടിച്ചു . പാമ്പ് ചത്തെന്നും ഇല്ലെന്നും രണ്ടു പക്ഷം . ഏതായാലും കുറച്ചു കഴിഞ്ഞപ്പോൾ പാമ്പിനെ കടിച്ച ശശിയുടെ വായ മരവിച്ചു, ശരീരം തണുത്തു, വായിൽ നിന്ന് നുരയും പതയും വന്നു. ആശുപത്രിയിൽ  കൊണ്ടു പോയതിനാൽ രക്ഷപെട്ടു.   പക്ഷേ ഒരു വശത്തെ പല്ലുകൾ മുഴുവൻ കൊഴിഞ്ഞു പോയി. പിന്നെ ശശി ആ പറമ്പിൽ പണിക്കിറങ്ങിയിട്ടില്ല.
പല പറമ്പിലും, നാട്ടു വഴികളിലും, എന്തിന് വാഹനങ്ങൾ പാഞ്ഞു പോകുന്ന ടാർ റോഡിൽ പോലും ശശിയെ  ശംഖുവരയൻ കടിക്കാൻ ഓടിച്ചി ട്ടുണ്ടെന്ന് നാട്ടുകാർ ആണയിടുന്നു. ശശി സ്ഥിരമായി കുടിക്കാറുള്ള  കള്ളുഷാപ്പിലും അയാളുടെ വീട്ടിലെ കഞ്ഞി കലത്തിനു  അടിയിലും പാമ്പിനെ കണ്ടു. എല്ലാം മറക്കാൻ ശശി കുടിച്ചു കുടിച്ച് പാമ്പായി കവലയിലും റോഡിലും ഇഴഞ്ഞു നടന്നു.  അങ്ങനെ ഒരു ദിവസം ആണ് ശശി അധികം വെള്ളമില്ലാത്ത ഇരപ്പിൻകര തോട്ടിൽ മരിച്ചു കിടന്നത്. മുങ്ങി മരണം എന്നായിരുന്നു പോസ്റ്റു മോർട്ടം റിപ്പോർട്ട്. വായിൽ നിന്ന് നുരയും പതയും വന്നിരുന്നു. അയാളുടെ കറുത്ത ശരീരത്തിൽ വെള്ള മോതിര വളയങ്ങൾ ഉണ്ടായിരുന്നതായി മൃതദേഹം കുളിപ്പിച്ചവർ പറഞ്ഞു.

ശശി മരിച്ചു കിടന്ന തോട്   ഏഴാം ദിവസം ഞാൻ കാണുമ്പോഴും വെള്ളമില്ലായിരുന്നു . പാറക്കെട്ടുകൾക്കിട യിൽ ഒരു പാമ്പിൻ പടം !! കൈതക്കാടുകൾക്കിടയിൽ ഒരനക്കം.

***

2015 ഒക്‌ടോബർ 3, ശനിയാഴ്‌ച

ഒരു മുൻ പഞ്ചായത്ത് പ്രസിഡന്റിനെ പരിചയപ്പെടാം


തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സ്ഥിതിക്ക് ഒരു മുൻ പഞ്ചായത്ത് പ്രസിഡന്റിനെ പരിചയപ്പെടാം. അടുത്തിടെ നാട്ടിൽ ചെന്നപ്പോൾ കാടു പിടിച്ചു കിടന്ന വീട് പരിസരം വൃത്തിയാക്കാൻ ഒരാളെ തിരഞ്ഞപ്പോൾ പരിചയപ്പെട്ടതാണ് സജീവനെ.ഇപ്പോൾ തൊഴിൽ കൂലിവേല. 2000 -ൽ കൊല്ലം ജില്ലയിലെ ഏരൂർ പഞ്ചായത്ത് പ്രസിഡണ്ട് ആയിരുന്നു. അന്ന് സജീവൻ ഐ .ടി .ഐ - ൽ സിവിൽ എഞ്ചിനിയറിംഗ് വിദ്യാർഥി. ഇനി അദ്ദേഹം തന്നെ ആ കഥ പറയട്ടെ:-

" സംവരണ വാർഡിൽ ഞാൻ സി. പി . എം ഡമ്മി സ്ഥാനാർഥി ആയിരുന്നു. പാർട്ടിയിലെ ചില കളികൾ മൂലം നിർത്താൻ ഉദ്ദേശിച്ച സ്ഥാനാർഥി പിന്മാറേണ്ടി വന്നപ്പോൾ ഞാൻ സ്ഥാനാർഥി ആയി . നിർബന്ധിച്ചു സ്ഥാനാർഥി ആക്കി എന്ന് പറയുന്നതാണ് ശരി . തീരെ ചെറുപ്പം. തെരഞ്ഞെടുപ്പ് നല്ല ഭൂരിപക്ഷത്തിൽ ജയിച്ചു. ഏരൂർ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം പിന്നോക്ക വിഭാഗക്കാർക്കായി സംവരണം ചെയ്തിരുന്നതിനാൽ , മറ്റാരും ഇല്ലാത്തതിനാൽ, ഞാൻ പ്രസിഡന്റായി !. സിപിഎം രണ്ടര വർഷവും സിപി ഐ രണ്ടര വർഷവും ഭരിക്കാൻ ആയിരുന്നു തീരുമാനം. ആദ്യം ഞാൻ പ്രസിഡന്റായി. പാർട്ടി പറയും പോലെ കാര്യങ്ങൾ ചെയ്യുക മാത്രമാണ് ചെയ്തിരുന്നത്”. 

“ അതിനിടയിൽ പിന്നോക്ക വിഭാഗങ്ങൾക്കായി മാറ്റി വെച്ചിരുന്ന ഫണ്ട് വെട്ടിപ്പിനെ പറ്റി ഒരു പരാതി വന്നു. പാർട്ടി അംഗങ്ങൾ ആയിരുന്നു ഈ തട്ടിപ്പിന് പിന്നിൽ . അതിനാൽ തന്നെ പാർട്ടിയോട് ആലോചിക്കാതെ ഞാൻ ഈ വിഷയം പഞ്ചായത്ത് കമ്മറ്റിയിൽ അവതരിപ്പിച്ചു. ഇതോടെ ഞാൻ പാർട്ടിയുടെ നോട്ടപുള്ളി ആയി . അധികം താമസിക്കാതെ പാർട്ടി തന്നെ എന്നെ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനത്ത് നിന്ന് നീക്കാൻ ആലോചന തുടങ്ങി. ഒടുവിൽ ഒരു പെണ്ണ് കേസിൽ എന്നെ കുടുക്കി. ഞാൻ സ്വപ്നത്തിൽ പോലും ചിന്തിക്കാത്ത കാര്യം !. പരാതിക്കാരിയായി ആരും രംഗത്തില്ല !! ഞാൻ അവിഹിതം നടത്തി എന്ന് പ്രചരിപ്പിച്ച് പാർട്ടി 3-4 ദിവസം എന്നെ തടവിൽ ( പാർട്ടിയുടെ തടവിൽ , എന്റെ പേരിൽ പോലീസ് കേസ് ഇല്ലെന്ന് ഓർക്കണം ) വെച്ചു. ശേഷം പത്രക്കാരുടെ മുന്നിൽ ഹാജരാക്കി അവർ തന്നെ എന്നെ കുറ്റക്കാരനായി സ്ഥാപിച്ചു. പിന്നെ അന്വേഷണ വിധേയം ആയി പാർട്ടിയിൽ നിന്നും സസ്പെന്റ് ചെയ്തു. അപ്പോഴും പഞ്ചായത്ത്‌ മെമ്പറായി തുടരുന്നുണ്ടായിരുന്നു. എന്റെ കാലാവധി ഒരു വർഷം കൂടി ബാക്കി നിൽക്കെ സിപി ഐ ക്ക് പ്രസിഡണ്ട് സ്ഥാനം നൽകി. 
അവരുടെ രണ്ടര വർഷത്തെ കാലാവധി കഴിഞ്ഞപ്പോൾ വീണ്ടും അത്ഭുതം !! എന്നെ പാർട്ടി കുറ്റവിമുക്തൻ ആക്കി .!! ഞാൻ വീണ്ടും പ്രസിഡന്റായി !!! ഒരു വർഷം കഴിഞ്ഞ് കാലാവധി തികച്ചു പുറത്തു വരുമ്പോൾ പഠനം പൂർണമായി ഉപേക്ഷിച്ചിരുന്നു. ജീവിക്കാൻ മാർഗമില്ല. പാർട്ടി പിന്നെ തിരിഞ്ഞു നോക്കിയില്ല. നിരവധി പേർക്ക് വീട് വെക്കാൻ അനുമതിയും സഹായവും ചെയ്ത എനിക്ക് കേറിക്കിടക്കാൻ ഒരു വീടില്ല. മാർഗം ഇല്ലാതെ ആ പഞ്ചായത്ത് തന്നെ വിട്ടു പോന്നു . കരവാളൂർ പഞ്ചായത്തിൽ ആണ് ഇപ്പോൾ താമസം . ഭാര്യയുടെ കരവാളൂരിലെ ഭാര്യവീട്ടിൽ ആണ് താമസം. കൂലിവേലക്കിടയിൽ പരിചയപ്പെട്ട് സ്നേഹിച്ച് കല്യാണം കഴിച്ചതാണ് മറ്റൊരു സമുദായത്തിൽ പെട്ട അവളെ " 

"അടുത്തിടെ എന്റെ അച്ഛൻ മരിച്ചു . ശങ്കുവരയൻ ശശി എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. ഒരു ശങ്കുവരയൻ പാമ്പ് അച്ഛനെ കടിച്ചു. അപ്പൻ പാമ്പിനെ പിടി കൂടി തിരിച്ച് കടിച്ച് കൊന്നു ! കുറച്ച് നാൾ കഴിഞ്ഞപ്പോൾ അപ്പന്റെ വായുടെ ഒരു വശത്തെ പല്ലുകൾ കൊഴിഞ്ഞു പോയി . അങ്ങനെ ആണ് ശങ്കുവരയൻ ശശി എന്ന പേര് ലഭിച്ചത് ! അച്ഛൻ എനിക്ക് കൂട്ടുകാരനെ പോലെ ആയിരുന്നു. ഷാപ്പിൽ നിന്ന് അപ്പനെ ചുമന്ന് വീട്ടിൽ എത്തിച്ചിട്ടുണ്ട്. കുടിച്ച് ബോധം ഇല്ലാതെ കരവാളൂർ ഇരപ്പിൻകര തോട്ടിൽ വീണ് മുങ്ങി മരിക്കുക ആയിരുന്നു. അദ്ദേഹത്തിന്റെ മൃതദേഹം അടക്കാൻ പോലും ഒരു പിടി മണ്ണില്ലായിരുന്നു എനിക്ക്. പലരുടെയും കാലു പിടിച്ച് 20 -25 കിലോമീറ്റർ ദൂരെയുള്ള, ചടയമംഗലത്തെ പൊതു ശ്മശാനത്തിൽ ആണ് അച്ഛനെ അടക്കിയത്."
"....ഇല്ല ...ഇനി മത്സരിക്കാനില്ല . ..പാർട്ടി പരിഗണിക്കുമെന്നും കരുതുന്നില്ല. കൂലി വേല എടുത്താണെങ്കിലും കുടുംബം നോക്കണം .... എന്നാലും ഞാൻ കമ്മ്യൂണിസ്റ്റാ... " ...സജീവൻ നിറഞ്ഞു ചിരിക്കുന്നു