അടുത്തിടെ ഉണ്ടായ രണ്ടു ചെറിയ ( വലിയ ) അനുഭവങ്ങളുടെ വെളിച്ചത്തിൽ ആണ് ഈ കുറിപ്പ് .
1. ഷാർജയിൽ ഒരു ടാക്സി യാത്ര . അരണ്ട വെളിച്ചത്തിൽ പണം നൽകി തിരക്കിട്ട് റോഡു മുറിച്ച് നടക്കുമ്പോൾ ടാക്സിക്കാരൻ നിർത്താതെ ഹോണ്‍ അടിച്ച് തിരിച്ചു വിളിച്ച് അധികം നൽകിയ 10 ദിർഹം തിരികെ തന്നു. ഡ്രൈവർ ഒരു പാക്കിസ്ഥാനി ആയിരുന്നു !.
2. പാർക്ക് ചെയ്തിരുന്ന എന്റെ കാറിന്റെ ഡബിൾ ഇൻഡിക്കേറ്റർ ഏറെ നേരമായി പ്രവർത്തിക്കുന്നത് കണ്ടു ഒരാൾ വിൻഡ് സ്ക്രീനിൽ വച്ചിരുന്ന എന്റെ ബിസിനസ് കാർഡിലെ മൊബൈൽ നമ്പർ നോക്കി വിളിച്ചു ബാറ്ററി തീർന്നു പോകും എത്രയും വേഗം ഇൻഡിക്കേറ്റർ ഓഫ് ചെയ്യാൻ ഉപദേശിച്ചു. അയാളും ഒരു പാക്കിസ്ഥാനി ആയിരുന്നു .!
( മറ്റൊരിക്കൽ ടയർ പഞ്ചർ ആയപ്പോൾ ഓടി എത്തി സ്പെയർ ടയർ ഇട്ടു തന്നത് രണ്ടു ബംഗാളികൾ. സുഹൃത്തിന്റെ വണ്ടി സ്റ്റാർട്ട് ചെയ്യാൻ സഹായിച്ചത് ഒരു യു.എ .ഇ പൗരൻ. മണലിൽ കുടുങ്ങുന്ന വണ്ടികളെ പുറത്തെടുക്കാൻ ആദ്യം ഓടി എത്തുന്നവർ അറബികളും പാക്കിസ്ഥാനികളും. വട്ടം ഇട്ടിരുന്ന ഭക്ഷണം കഴിക്കുമ്പോൾ കടന്നു ചെല്ലുന്നവരെ നോക്കി ഭക്ഷണം പങ്കിടാൻ ക്ഷണിക്കുന്ന എത്രയോ പേർ .....നന്മ നിറഞ്ഞ ഈ മനുഷ്യർക്ക് പ്രണാമം. )
ഓരോ വിഭാഗം മനുഷ്യരെയും ഓരോ കളങ്ങളിൽ ആക്കി മുദ്രകുത്തുന്ന രീതി നമുക്കുണ്ട് . മസറികൾ (ഈജിപ്തുകാർ), പച്ചകൾ (പാക്കിസ്ഥാനികൾ )...ഇങ്ങനെ നിരവധി വിഭാഗത്തെയും നമ്മുടെതായ പേരിട്ടും അല്ലാതെയും ( ബംഗാളികൾ , ഫലസ്തീനികൾ ) വിളിച്ച് നാം തിരസ്കരിക്കുന്നു ..അകറ്റി നിർത്തുന്നു. അവർ കള്ളന്മാരും, വിവരമില്ലാത്തവരും, തീവ്രവാദികളും ഒക്കെ എന്നു പറഞ്ഞു പരത്തുന്നു. സൗഹൃദ സദസ്സുകളിൽ, ഫേസ്ബുക്ക് പേജുകളിൽ അവർ പരിഹാസ്യരാകുന്നു. പിന്നെയും കളം ചുരുക്കി ഇന്ത്യയിലെ ഇതര സംസ്ഥാന ക്കാരെക്കുറിച്ച് ( തമിഴന്മാർ ..ബീഹാറികൾ ..ബംഗാളികൾ എന്നൊക്കെ ) അവമതിപ്പോടെ പറയും. അതു വീണ്ടും പ്രാദേശികമായി ചുരുക്കും. മലബാർ ...തിരുവതാംകൂർ എന്നൊക്കെ ..!! പിന്നെ ചുരുങ്ങി..ചുരുങ്ങി ജില്ലയും, പഞ്ചായത്തും ഒക്കെ ആയി ഏറ്റവും ചെറിയ കണ്ണികളിലേക്ക് ...ഞാനും എന്റെ കുടുംബവും !!! ( മതം, ജാതി കളങ്ങളിൽ മറ്റൊരു വശത്ത് ഉറഞ്ഞു തുള്ളൽ നടക്കുന്നുണ്ട് !! )
നമ്മെക്കാൾ നന്മയുള്ള എത്രയോ പേർ ലോകത്തിന്റെ എല്ലാ വിഭാഗങ്ങളിലും ഉണ്ടെന്ന തിരിച്ചറിവ് എന്നോ നഷ്ടപ്പെട്ടു. "വസുധൈവ കുടുംബകം " ( ഒരു ലോകം ഒരു കുടുംബം ) എന്ന ഭാരതീയ ചിന്ത ലോകത്തിന് സമ്മാനിച്ചു എന്ന് അഭിമാനിക്കുമ്പോൾ ആണ് ഈ വൈരുദ്ധ്യം
***
---
സൂസൻ ( കസിൻ ജേക്കബ് ജോർജിന്റെ ഭാര്യ ) പറഞ്ഞ സംഭവം :-
ഒരു ഈദ് ദിനത്തിൽ സുഹൃത്തുക്കളുമായി പിക്നിക്കിനു പോയതാണ്. അൽ ഐൻ - ഹത്ത റോഡിൽ വച്ച് കൂട്ടത്തിലുള്ള ഒരു വണ്ടിയുടെ ടയർ പഞ്ചർ ആയി. തിളയ്ക്കുന്ന ചൂട്. സ്ത്രീകളും കുട്ടികളും ഉൾപ്പടെ എല്ലാവരും വണ്ടിയിൽ ഉരുകി ഒലിച്ചു . നിരവധി വണ്ടികൾ കടന്നു പോയി . ആരും നിർത്തിയില്ല . ഈദ് ദിനം ആയതിനാൽ റിക്കവറി വാൻ പോലും ലഭിച്ചില്ല. വണ്ടിയുടെ സ്പെയർ ടയർ ആണെങ്കിൽ അടിവശത്താണ്. നിലത്ത് കിടന്നു വേണം അത് ഊരി എടുക്കാൻ . ഒടുവിൽ ഒരു പിക്കപ്പ് നിർത്തി . അതിൽ നിന്നും ഇറങ്ങി വന്ന 2 പാക്കിസ്ഥാനികൾ സഹായിക്കാൻ തയ്യാറായി. പൊള്ളുന്ന റോഡിൽ കിടന്ന് അയാൾ വണ്ടിയുടെ അടിയിലേക്ക് ഊർന്നു കയറി. മൊബൈലിന്റെ വെളിച്ചത്തിൽ സ്പെയർ ടയർ ഊരി എടുത്ത് പഞ്ചറായ ടയർ മാറി.
കാറുടമ സന്തോഷമായി അവരെ അലിംഗനം ചെയ്ത ശേഷം 100 ദിർഹം സമ്മാനമായി പോക്കറ്റിൽ വെച്ചു നൽകി. അത് ലഭിച്ച ആൾ തിരിച്ച് അലിംഗനം ചെയ്ത ശേഷം പണം തിരികെ നൽകി മടങ്ങി പോയി . പിന്നെ അവരെല്ലാം പാക്കിസ്ഥാനികളെ "ഹബീബി " എന്നേ വിളിക്കാറുള്ളൂ.

-----
Shinoj Shamsudheen (Journalist) : ആറുമാസം മുമ്പ് ഷാര്‍ജയില്‍ ഒരു പരിപാടി കവര്‍ ചെയ്ത് മടങ്ങുന്നതിനിടെ എന്‍റെ പേഴസ് നഷ്ടപ്പെട്ടു. ലൈസന്‍സും, എ.ടി.എം. കാര്‍ഡും, എമിറേറ്റ്സ് ഐ.ഡി.യും അടക്കം സകലമാന രേഖകളും അടങ്ങിയ പേഴ്സ്. ഇത് നഷ്ടപ്പെട്ടത് അറിയാതെ ദുബൈയിലേക്ക് വണ്ടിയോടിച്ചു കൊണ്ടിരിക്കെഅടുത്തിടെ മാത്രം പരിചയപ്പെട്ട ഒരു മലയാളി വ്യവസായിയുടെ ഫോണ്‍. ഷിനോജേ...പഴ്സ് കൈയിലുണ്ടോന്ന് നോക്കൂ. ഇല്ലെങ്കില്‍ അതെല്ലാം ഒരു പാകിസ്ഥാനിക്ക് കിട്ടിയിട്ടുണ്ട്. പഴ്സില്‍ നിന്ന് കിട്ടിയ ബിസിനസ് കാര്‍ഡില്‍ നിന്ന് അയാള്‍ എന്നെ വിളിച്ചതാണ്. പാകിസ്ഥാനി ഒരു ഡ്രൈവറായതിനാല്‍ പേഴ്സ് ഗോള്‍ഡ് സൂഖില്‍ ജ്വല്ലറി നടത്തുന്ന ഒരു മലയാളിയെ ഏല്‍പിക്കും. അദ്ദേഹം ഉടന്‍ വിളിക്കും. പറഞ്ഞതുപോലെ വിളി വന്നു. ഗോള്‍ഡ് സൂഖിലെത്തിയപ്പോള്‍ കാസര്‍കോട്ടുകാരന്‍ മലയാളി പേഴ്സും രേഖകളും തിരിച്ചുതന്നു. എല്ലാം ഇല്ലേ എന്ന് പരിശോധിക്കാന്‍ പറഞ്ഞു. ഒന്നും നഷ്ടപ്പെട്ടിട്ടില്ല. തിരിച്ചുപോകാന്‍ നില്‍ക്കുന്നതിന് മുമ്പ് ജ്വല്ലറിക്കാരന്‍ മലയാളി പറഞ്ഞു. ഇത് നിങ്ങളെ ഏല്‍പിച്ചാല്‍ അറിയിക്കണമെന്ന് ആ പാകിസ്ഥാനി പറഞ്ഞിട്ടുണ്ട്, അയാളെ ഒന്ന് അറിയിച്ചേക്കാം. ഫോണ്‍ വിളിച്ചപ്പോള്‍ അയാള്‍ ഗോള്‍ഡ് സൂഖ് പരിസരം വിട്ടിട്ടില്ല ഇപ്പോള്‍ അവിടെ എത്തും എന്ന് പറഞ്ഞു. അഞ്ചുമിനിറ്റിനകം പാകിസ്താനികളുടെ പരമ്പരാഗത പൈജാമയും കൂര്‍ത്തയും ഇട്ട ഒരു യുവാവ് ഓടിയെത്തി. സബ് ടീക്ക് ഹേനാ,..പഴ്സില്‍ നിന്ന് ഒന്നും പോയിട്ടില്ലോ, എന്നതായിരുന്നു ആദ്യചോദ്യം. ഒരു കുടിവെള്ള വിതരണകമ്പനിയുടെ വാന്‍ ഡ്രൈവറാണ് അയാള്‍, വെള്ളം ഇറക്കുന്നതിനിടെ റോഡരികില്‍ നിന്ന് കിട്ടിയതാണ് പേഴ്സ്. എങ്ങനെയാണ് ആ മനുഷ്യനോട് നന്ദി പറയേണ്ടതെന്ന് അറിയാതെ വിഷമിച്ചു പോയ നിമിഷം. എക്കാലത്തും നന്മ നിറഞ്ഞവരെ പടച്ചുവെച്ച ദൈവം തമ്പുരാന് സര്‍വ സ്തുതിയും.