Pages

2010 നവംബർ 21, ഞായറാഴ്‌ച

ശിഥില ബിംബങ്ങള്‍

ഗള്‍ഫില്‍ പെണ്‍വാണിഭത്തിന് പിടിയിലായ മലയാളിയുടെ ചിത്രം പത്രത്തില്‍
അയാളുടെ ടി- ഷര്‍ട്ടില്‍ ചെഗ്വേരയുടെ മുഖം.

വിസാതട്ടിപ്പുകാരന്റെ ഖദര്‍ ഷര്‍ട്ടിന്റെ പോക്കറ്റില്‍ മോണ്ട്ബ്ളാങ്ക് പേനയുടെ ഗാന്ധി എഡിഷന്‍

ബോംബ് സ്ഫോടനത്തില്‍ പിടിയിലായവന്റെ പുസ്തക ഷെല്‍ഫിലാകെ വിശുദ്ധ പുസ്തകങ്ങള്‍

കാറപകടത്തില്‍പ്പെട്ട പുരോഹിതന്റെ ബാഗില്‍ നിന്നും ഗര്‍ഭ നിരോധന ഉറകള്‍ നാട്ടുകാര്‍ കണ്ടെത്തി

നിരക്ക് കുറഞ്ഞ ഇന്ത്യന്‍ ബാര്‍ബര്‍ ഷോപ്പുകളില്‍ പഞ്ചനക്ഷത്ര സലൂണുകള്‍ ഉപേക്ഷിച്ച വെളളക്കാരുടെ തിരക്ക്
ആഗോള സാമ്പത്തിക മാന്ദ്യത്തിന് ഇങ്ങനേയും ചില ഗുണങ്ങള്‍ ഉണ്ട്.
നാളെ നമ്മുടെ മുടി വെട്ടാന്‍ വെളളക്കാരനെ നാട്ടില്‍ കിട്ടിയേക്കും.
അപ്പോള്‍ ഒബാമ സായിപ്പ് ഒൌട്ട്സോഴ്സിംഗിനെക്കുറിച്ച് എന്ത് പറയുമോ ആവോ

വേശ്യാലയത്തിലെ റെയ്ഡിനിടയില്‍ രണ്ടാം നിലയില്‍ നിന്ന് താഴേക്ക് ചാടിയ ചൈനാക്കാരി വിപ്ളവം ജയിക്കട്ടെയെന്ന് മുദ്രാവാക്യം മുഴക്കിയില്ല.
'' നീയൊക്കെ നരകത്തില്‍ പോകട്ടെ, നായിന്റെ മക്കളെ'' എന്ന് അവള്‍ താഴെ ചോരപുരണ്ട മണ്ണില്‍ കിടന്ന് ഞരങ്ങി.